രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെരച്ചിൽ തുടരുന്നതിനിടെ ഡ്രൈവർ കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിലേക്കെത്തിച്ച കാർ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങിയിരുന്നു.
മലയാളിയായ ഡ്രൈവർ ഇപ്പോഴും അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. ഏത് ദിവസമാണ് രാഹുലിനെ എത്തിച്ചതെന്നോ മറ്റ് വിവരങ്ങളോ ഒന്നു തന്നെ ലഭ്യമല്ല. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യ നീക്കങ്ങൾ തുടരുമ്പോഴും രാഹുലിനെ പിടികൂടാനാവാത്തതിൽ അന്വേഷണ സംഘത്തിന് സമ്മർദം ഏറുകയാണ്. സേനയിൽ നിന്നും വിവരങ്ങൾ ചോരുന്നുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ ശക്തമായിട്ടുണ്ട്.
എട്ടു ദിവസമായി പൊലീസ് രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് പൊലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. രാഹുലിന് വ്യാഴാഴ്ച നിർണായക ദിവസമാണ്. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അൽപസമയത്തിനകം വിധി പറയും.