ജാതി അധിക്ഷേപ പരാമർശം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ പരാതിയുമായി എസ്എഫ്ഐ

 
Representative image
Kerala

ജാതി അധിക്ഷേപ പരാമർശം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ പരാതിയുമായി എസ്എഫ്ഐ

ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി.എസ്. ഗോപകുമാർ എന്നിവർക്കെതിരേയാണ് എസ്എഫ്ഐ പരാതി നൽകിയിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമർശത്തിനെതിരേ എസ്എഫ്ഐ പരാതി നൽകി. ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി.എസ്. ഗോപകുമാർ എന്നിവർക്കെതിരേ കേരള സർവകലാശാല പ്രൊ ചാൻസലർക്കും എസ്‌സിഎസ്ടി കമ്മിഷനുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ നന്ദൻ പരാതി നൽകിയത്.

സർവകലാശാലയിലെ സംസ്കൃതം വകുപ്പ് മേധാവി സി.എൻ. വിജയകുമാരിയുടെ വീട്ടിൽ കുട്ടികൾക്കും ഭർത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ‍്യക്തിയാണെന്നായിരുന്നു ഡോ. വിനോദിന്‍റെ പരാമർശം. സി.എൻ. വിജയകുമാരിക്കെതിരേ ഗവേഷക വിദ‍്യാർഥി വിപിൻ വിജയൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി