ജാതി അധിക്ഷേപത്തിൽ നടപടി വേണം; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരേ എസ്എഫ്ഐ

 
Kerala

ജാതി അധിക്ഷേപത്തിൽ നടപടി വേണം; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരേ എസ്എഫ്ഐ

മതനിരപേക്ഷ ജനാധിപത‍്യ സമൂഹത്തിന് തികച്ചും അപമാനകരമാണിതെന്ന് എസ്എഫ്ഐ പറഞ്ഞു

Aswin AM

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ടെന്ന ഗവേഷക വിദ‍്യാർഥിയുടെ ആരോപണത്തിൽ സംസ്കൃതം വകുപ്പ് മേധാവിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ.

മതനിരപേക്ഷ ജനാധിപത‍്യ സമൂഹത്തിന് തികച്ചും അപമാനകരമാണിതെന്നും ഭരണഘടനാ മൂല‍്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസ് നോമിനിയായ ഡീൻ വിദ‍്യാർഥിയോട് ജാതി വിവേചനം നടത്തിയതെന്നും എസ്എഫ്ഐ ആരോപിച്ചു. മനുവാദത്തിൽ അധിഷ്ഠിതമായ സവർണ ജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആർഎസ്എസ് നീക്കത്തെ അതിശക്തമായി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.

കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷക വിദ‍്യാർഥിയായ വിപിൻ വിജയനാണ് ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരേ പൊലീസിൽ പരാതി നൽകിയത്. നിരന്തരം ജാതി വിവേചനം നേരിട്ടെന്നും പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പറഞ്ഞെന്നുമാണ് വിപിൻ‌ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. നേരത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു വ‍്യക്തമാക്കിയിരുന്നു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്