dr. Shahna | dr. Ruwais
dr. Shahna | dr. Ruwais 
Kerala

ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന്‍റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. റുവൈസിന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളെജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ