Kerala

ഷാജൻ സ്കറിയ്ക്ക് മൂൻകൂർ ജാമ്യം

അപ്രീക്ഷിതമായി തൃക്കാക്കര പൊലീസ് നിലമ്പൂർ സ്റ്റേഷനിലെത്തി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു

തിരുവനന്തപുരം: വ്യാജവാർത്ത ചമച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉ‌ടമ ഷാജൻ സ്കറിയക്ക് മൂൻകൂർ ജാമ്യം. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അതിവേഗ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ശനിയാഴ്ച രാവിലെ തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നൽകി വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. നിലമ്പൂരിൽ ഹാജാരായില്ല എങ്കിൽ മൂൻകൂർ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

മതസ്പർധ വളർത്തുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകിയെങ്കിലും അപ്രീക്ഷിതമായി തൃക്കാക്കര പൊലീസ് നിലമ്പൂർ സ്റ്റേഷനിലെത്തി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചർച്ച പരാജയം; സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം

വിതരണം ചെയ്യും മുൻപേ പാലിൽ തുപ്പും; ക്യാമറയിൽ കുടുങ്ങിയതോടെ പാൽക്കാരൻ അറസ്റ്റിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

‌23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ

തൃശൂർ പൂരം കലക്കൽ; സുരേഷ് ഗോപിയെ ചോദ്യം ചെയ്തു