Kerala

ഇറച്ചിക്കടയിൽ എല്ലിൻ കഷ്‌ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ: പിണറായിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

തിരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തിവിടാത്തതെന്താണെന്നും ചോദിച്ചു

MV Desk

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സംഘത്തിന്‍റേയും അമെരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.അമെരിക്കയിൽ യാചന വേഷം അണിയാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ ഷിബു ബേബി ജോൺ ഇറച്ചി കടയിൽ എല്ലിൻ കഷ്‌ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമർശിച്ചു.

തിരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തിവിടാത്തതെന്താണെന്നും ചോദിച്ചു. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ വെളിപ്പെടുത്തൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം''; ഉന്നാവ് പീഡനക്കേസിൽ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം

വന്ദേമാതരം വാർഷികം; റാലി നയിക്കാൻ പി.ടി. ഉഷയും

കാസർഗോഡ് ഒന്നര വയസുകാരൻ‌ കിണറ്റിൽ വീണു മരിച്ചു

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി

കൂട്ടരാജി, കുതികാൽവെട്ട്, ട്വിസ്റ്റ്, വഴക്ക്, ഭീഷണി; അടിമുടി നാടകീയമായി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്