ഷൈൻ ടോം ചാക്കോ, പിതാവ് സി.പി. ചാക്കോ
സേലം: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാറിൽ ഷൈൻ ടോം, അച്ഛൻ, അമ്മ, സഹോദരൻ, ഡ്രൈവർ എന്നിവരാണ് ഉണ്ടായിരുന്നത്. ഡ്രൈവറായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഷൈൻ ടോമിന്‍റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.