വീണ വിജയൻ, ഷോൺ ജോർജ് 
Kerala

'വായ്പ നൽകിയതും അന്വേഷിക്കണം'; മാസപ്പടി കേസിൽ ഹർജിയുമായി ഷോൺ ജോർജ്

എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം പണം നൽകിയത്

Namitha Mohanan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജികിന് കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് കേസിലെ പരാതിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജ്ജ്. ഇത് സംബന്ധിച്ചുള്ള രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കും.

സിഎംആർഎൽ ഉടമകൾ ഡയറക്‌ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴിയാണ് എക്സാലോജിക്കിന് 77.6 ലക്ഷം രൂപ കടം നൽ‌കിയതെന്നും വീണയ്ക്കും കമ്പനിക്കും ഇവര്‍ സിഎംആര്‍എല്ലിന് നൽകിയെന്ന് പറയപ്പെടുന്ന സേവനത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ കടമായും നൽകിയതായും പരാതിയിൽ ഉന്നയിക്കുന്നു. എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം പണം നൽകിയത്. പെട്ടെന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത ഈടില്ലാത്ത വായ്പയായിട്ടാണ് 77.60 ലക്ഷം രൂപ കൈമാറിയതെന്നും ഷോൺ ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്