വി.ഡി. സതീശൻ

 

file image

Kerala

"ചിരിക്കണോ കരയണോ"; ഇഡി പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി | Video

കമ്യൂണിസ്റ്റുകാർ തമാശ പറഞ്ഞു തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിമർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതെന്നും അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള ഇടതു നേതാക്കളുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനു മുൻപ് പിണറായി വിജയൻ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അധികാരത്തിലേറിയതിനു ശേഷം പ്രധാനമന്ത്രിയെ കാണുകയെന്നത് സാധാരണ കാര്യമാണ്. താൻ ആവശ്യപ്പെട്ടതിന്‍റെ പേരിൽ നരേന്ദ്ര മോദി 12 ഇടങ്ങളിൽ റെയ്ഡ് നടത്തി എന്നൊക്കെ പറയുന്നത് കേട്ടാൽ താൻ ചിരിക്കണോ കരയണോ എന്നാണ് വി.ഡി. സതീശൻ മാധ്യമങ്ങളോട് ചോദിച്ചത്.

പിണറായി വിജയൻ ഇത്തരത്തിൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർ തമാശ പറഞ്ഞു തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

തെരുവിൽ അലയുന്ന പശുക്കളെ തട്ടിക്കൊണ്ടുപോകും, കൊന്ന് ഇറച്ചി വിൽക്കും; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്