സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും

 
Kerala

എസ്ഐആറിനെതിരായ ഹർജികൾ: സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേൾക്കും

ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

Jisha P.O.

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിനെതിരേ നൽകിയ ഒരുകൂട്ടം ഹര്‍ജികളിൽ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു.

എസ്ഐആറിന്‍റെ അടിയന്തര സാഹചര്യം മനസിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്നു. പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യം, ബിഎൽഒയുടെ ആത്മഹത്യയടക്കം ഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

"സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ"; വിനുവിന്‍റെ ഹർജി തള്ളി ഹൈകോടതി

ഉമർ സ്ഫോടകവസ്തുക്കൾ കൂട്ടി യോജിപ്പിച്ചത് ചെങ്കോട്ടയ്ക്ക് സമീപത്തെ പാർക്കിങ് ഏരിയയിൽ

രോഹിത് ശർമയ്ക്ക് തിരിച്ചടി; ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി ന‍്യൂസിലൻഡ് താരം

അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുന്നു; സർക്കാരിനെതിരേ സതീശൻ

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി മോദി; വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും