യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന് എസ്ഐടി റിപ്പോർട്ട്

 
Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന് എസ്ഐടി

കേസ് അട്ടിമറിക്കാൻ ഉന്നത ഉദ‍്യോഗസ്ഥർ കൂട്ടു നിന്നുവെന്ന് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു

Aswin AM

ആലപ്പുഴ: 2023ൽ നവകേരളയാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത ഉദ‍്യോഗസ്ഥർ കൂട്ടു നിന്നുവെന്ന് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്.

കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ‌ക്ക് ജാമ‍്യം ലഭിക്കുന്ന പക്ഷം നീതി നിർവഹണം തടസപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസ് അട്ടിമറിച്ച ഉദ‍്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്നും ഗൺമാന്‍റെ അടിയേറ്റ് എ.ഡി. തോമസിന്‍റെ തല പൊട്ടി ചോരയൊലിക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ വ‍്യക്തമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ

രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതികളുടെ മൂൻകൂർ ജാമ‍്യാപേക്ഷയിൽ പറയുന്നത്.

മാസപ്പടിക്കേസ്; ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിൽ വീണ വിജയൻ പണം കൈപ്പറ്റി, കൂടുതൽ തെളിവുകളുമായി ഇഡി

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു