മാസപ്പടിക്കേസ്; ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിൽ വീണ വിജയൻ പണം കൈപ്പറ്റി, കൂടുതൽ തെളിവുകളുമായി ഇഡി

ഇൻവോയിസ് നൽകുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് 45 ലക്ഷം രൂപ മുൻകൂറായി ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്
cmrl exalogic case updates

വീണ വിജയൻ

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇൻവോയിസ് നൽകുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് 45 ലക്ഷം രൂപ മുൻകൂറായി ലഭിച്ചുവെന്ന് ഇഡി. 2017 ജനുവരി മുതൽ ഒക്റ്റോബർ വരെയുള്ള കാലഘട്ടത്തിലാണ് പണം ലഭിച്ചതെന്നും ഇഡി വ‍്യക്തമാക്കി.

ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിലാണ് വീണ പണം കൈപ്പറ്റിയതെന്നും എക്സാലോജിക്കിന് മാസം 3 ലക്ഷം രൂപ ലഭിച്ചെന്നും ഇഡി പറയുന്നു. ഐഫോണിലാണ് വീണ ഇൻവോയിസ് ഉണ്ടാക്കിയതെന്നും ഇഡി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി പുറത്തുവന്നിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്.

പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് ഇത്തരത്തിലൊരു കരാർ ഉണ്ടാക്കിയതെന്നും ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com