കേരളത്തിലെ ആദ്യ സ്കിൻ ബാങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നു

 
Kerala

ഷിബുവിന് പ്രണാമം; കേരളത്തിലെ ആദ്യ സ്കിൻ ബാങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നു

ഷിബുവിന്‍റെ ചർമം ദാനം ചെയ്തതോടെയാണ് സ്കിൻ ബാങ്കിൽ ആദ്യ ചർമം ലഭിച്ചത്

Jisha P.O.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി ഷിബുവിന്‍റെ ചർമം ദാനം ചെയ്തതോടെയാണ് സ്കിൻ ബാങ്കിൽ ആദ്യ ചർമം ലഭിച്ചത്. ഷിബുവിന്‍റെ ചർമത്തിന്‍റെ സംസ്കരണ പ്രക്രിയകൾ ആരംഭിച്ചു. മൂന്ന് മാസം മുൻപാണ് സ്കിൻ ബാങ്കിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്.

എന്നാൽ സ്കിൻ ലഭിക്കാത്തതിനാൽ ഇതിന്‍റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഡിസംബർ 14ന് ഉണ്ടായ വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.

ഷിബുവിന്‍റെ അമ്മ എടുത്ത നിർണായക തീരുമാനമാണ് 7 ജീവനുകൾ രക്ഷിച്ചത്. അപകടത്തിലും, പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പുവരുത്താനാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയത്. കോട്ടയം മെഡിക്കൽ കോളെജിലും സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി