മോഹൻലാൽ
File image
തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സർക്കാരിന്‍റെ 2023ലെ പുരസ്കാരത്തിനാണ് മോഹൻലാൽ അർഹനായിരിക്കുന്നത്.
അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹൻലാൽ.
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡായാണ് ഫാൽക്കെ പുരസ്കാരം കണക്കാക്കപ്പെടുന്നത്.