പ്രതീകാത്മക ചിത്രം 
Kerala

തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ കുട്ടികൾ ആശുപത്രിയിൽ

കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു

MV Desk

കോഴഞ്ചേരി : പെരുന്തേനീച്ചകളുടെ കുത്തേറ്റ് സ്കൂൾ കുട്ടികൾ ആശുപത്രിയിലായി. നാരങ്ങാനത്ത് വെള്ളപ്പാറയ്ക്കും മഹാണിമലയ്ക്കും ഇടയിലായി റോഡ് സൈഡിലുള്ള പാറമടയിൽ നിന്നുള്ള ഈച്ചക്കൂട്ടിൽ നിന്നുമാണ് ഈച്ച ഇളകി യാത്രക്കാരെ കുത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു.

ഇവിടെ മൂന്നു കുട്ടികളും ഒരൂ സ്ത്രീക്കും ഗുരു തരമായി കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടിനു കാഠിന്യം ഏറിയതോടെ ആണ് പെരുന്തേനീച്ചകൾ കൂട് വിട്ട് വഴിയാത്രക്കാരെ കുത്തി തുടങ്ങിയത്. മരത്തിൽ മുപ്പതടി ഉയരത്തിൽ മൂന്ന് വലിയ കൂടുകൾ ആണ് ഉള്ളത്. ആറന്മുള

പോലീസ് സ്റ്റേഷനിലും ,ഫയർ ഫോഴ്സിലും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി