Kerala

പാലക്കാട് മദ്യപിച്ച് വെയിലത്ത് കിടന്നയാൾ സൂര്യാതപമേറ്റ് മരിച്ചു

അമിതമായി മദ്യപിച്ച ഹരിദാസ് വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു

Renjith Krishna

പാലക്കാട്: സൂര്യാതപമേറ്റ് പാലക്കാട് കുത്തനൂരിൽ ഒരാൾ മരിച്ചു. കുത്തനൂരിലെ പനയങ്കടം വീട്ടില്‍ ഹരിദാസനാണ്(65) മരിച്ചത്. വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമിതമായി മദ്യപിച്ച ഹരിദാസ് വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണ കാരണം കടുത്ത സൂര്യതാപം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അതേസമയം അട്ടപ്പാടി ഷോളയൂരിൽ 50 വയസുകാരൻ മരിച്ചത് സൂര്യാതപമേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീടിന്റെ സമീപത്തു ശെന്തിലിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ അടുത്തുള്ള കോട്ടത്തറ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു