സുരേഷ് ഗോപി

 
Kerala

"വാജിവാഹനത്തിൽ സ്വർണം ഒട്ടിച്ചത് ഞാൻ, രസീത് വാങ്ങിയില്ല"; പൊലീസ് അന്വേഷിക്കട്ടേയെന്ന് സുരേഷ് ഗോപി

400 വർഷമെങ്കിലും നില നിൽക്കേണ്ട കൊടിമരമാണ്. അതിൽ തന്‍റെ വിയർപ്പിന്‍റെ അംശം ഉണ്ടാകണമെന്നാഗ്രഹിച്ചു.

നീതു ചന്ദ്രൻ

കൊല്ലം: ശബരിമലയിലെ കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണം ഒട്ടിച്ചത് താനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ സ്വർണം ഒട്ടിച്ചത് തന്‍റെ മകനും രൺജിപണിക്കളും ഷാജി കൈലാസും ചേർന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞത്. 400 വർഷമെങ്കിലും നില നിൽക്കേണ്ട കൊടിമരമാണ്. അതിൽ തന്‍റെ വിയർപ്പിന്‍റെ അംശം ഉണ്ടാകണമെന്നാഗ്രഹിച്ചു.

ഇതു കൊണ്ട് വീട്ടിലുണ്ടായിരുന്ന സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് ആക്കുകയായിരുന്നു.മോഹൻലാലും സ്വർണം നൽകാമെന്നു പറഞ്ഞിരുന്നുവെന്നും നിരവധി പേർ അതിൽ പങ്കാളികളായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. രശീത് വാങ്ങാൻ നിന്നില്ല.

ഭഗവാന് സമർപ്പിച്ചതാണ്. രേഖകളൊന്നും താൻ സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാകുമെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരേ ആക്രമണ ശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം

മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, ചർച്ചകൾ നടക്കുന്നു; എ. സുരേഷ്