കേരള ഹൈക്കോടതി

 

file

Kerala

സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണം; സവർക്കർ വിവാദത്തിൽ അധ‍്യാപകൻ ഹൈക്കോടതിയിൽ

കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ‍്യാപകനായ ഗുരു പ്രസാദാണ് ഹൈക്കോടതിയെ സമീപിച്ചത്

Aswin AM

കൊച്ചി: കാസർഗോഡ് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എൽപി സ്കൂൾ വിദ‍്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിൽ വിവാദമായ ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകൻ ഹൈക്കോടതിയിൽ.

കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ‍്യാപകനായ ഗുരു പ്രസാദാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ‍്യം.

ബ്രിട്ടീഷുകാരിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര‍്യ സമരസേനാനി ആരാണെന്നായിരുന്നു വിവാദ ചോദ‍്യം. അധ‍്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കറെന്നായിരുന്നു ഉത്തരമായി രേഖപ്പെടുത്തിയിരുന്നത്.

അധ‍്യാപകന് സംഘപരിവാർ ബന്ധമുണ്ടെന്ന് ഇതിനു പിന്നാലെ ആരോപണം ഉയർന്നിരുന്നു. പൊതുവിദ‍്യാഭ‍്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്ററാണ് അധ‍്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം