കൊല്ലം റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിത വില 
Kerala

ചായയ്ക്ക് അമിത വില ഈടാക്കിയതിന് 22,000 രൂപ പിഴ

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസി നിരക്ക്

Namitha Mohanan

തിരുവനന്തപുരം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ കാന്‍റീനിൽ നിന്നും നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി ശരിയാണെന്ന് കണ്ടതിനെ തുടർന്ന് 22,000 രൂപ പിഴയിട്ടു.

ദക്ഷിണ മേഖലാ ജോയിന്‍റ് കൺട്രോളർ സി. ഷാമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി കാന്‍റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ ഫീസ് അടച്ചു.

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസി നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും 5രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം; പ്രമീള ശശിധരനോട് ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി

ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും