ടി.ജി. മോഹൻദാസ്

 
Kerala

ടി.ജി. മോഹന്‍ദാസിന്‍റെ പരാമർശം സ്വാഗതാര്‍ഹമല്ല; പക്ഷേ, അറസ്റ്റ് വിവേചനപരമെന്ന് ബിജെപി

കേരളത്തിലെ മതമൗലികവാദികളുടെ കൈയടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയത്

Namitha Mohanan

തിരുവനന്തപുരം: ടി.ജി. മോഹന്‍ദാസിന്‍റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും അപലപനീയമാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്‍റെ പ്രതികരണം.

കേരളത്തിലെ മതമൗലികവാദികളുടെ കൈയടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിന്‍റെ ഈ നീക്കമെന്നും അദ്ദേഹം വിമർശിച്ചു.

മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ നിയമ നടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നതെന്നും സുരേഷ് അഭിപ്രായപ്പെട്ടു.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ