ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

 
Kerala

താമരശേരി ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു ; ആളപായമില്ല

ചുരത്തിലെ ഒന്നാം വളവിലായിരുന്നു അപകടം

Jisha P.O.

താമരശേരി : താമരശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാര കയറ്റി വന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. താമരശേരി ചുരത്തിലെ ഒന്നാം വളവിലായിരുന്നു അപകടം.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് 100 മീറ്റോളം താഴ്ചയിലേക്കാണ് ലോറി പതിച്ചത്. ഡ്രൈവറും, ക്ലീനറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. താമരശേരി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്