താമരശേരി സുബൈദ കൊലക്കേസ്: പ്രതിയായ മകന്‍റെ മാനസിക ആരോഗ‍്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട് 
Kerala

താമരശേരി സുബൈദ കൊലക്കേസ്: പ്രതിയായ മകന്‍റെ മാനസികാരോഗ‍്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്

കുതിരവട്ടം മാനസികാരോഗ‍്യ കേന്ദ്രമാണ് താമരശേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്

കോഴിക്കോട്: താമരശേരി സുബൈദ കൊലക്കേസ് പ്രതിയും മകനുമായ ആഷിഖിന്‍റെ മാനസിക ആരോഗ‍്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്. കുതിരവട്ടം മാനസികാരോഗ‍്യ കേന്ദ്രമാണ് താമരശേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതിയുടെ കസ്റ്റഡിക്കു വേണ്ടി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു. ഇതിൽ കോടതി നിർദേശത്തെ തുടർന്നാണ് മാനസികാരോഗ‍്യം സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

കസ്റ്റഡിയിലിരിക്കെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ‍്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ലഹരിക്ക് അടിമയായ പ്രതി സ്വന്തം മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുക്യ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന