വന്ദേഭാരതിന്‍റെ ശുചിമുറിയിൽ പാമ്പിനെ തുറന്നു വിട്ടു; യുവാവ് അറസ്റ്റിൽ

മുംബൈ-സോലാപുർ വന്ദേഭാരതിൽ ഡിസംബർ 27നായിരുന്നു സംഭവം.
planted snake in vande bharat, man held

വന്ദേഭാരതിന്‍റെ ശുചിമുറിയിൽ പാമ്പിനെ തുറന്നു വിട്ടു; യുവാവ് അറസ്റ്റിൽ

Updated on

മുംബൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ശുചിമുറിയിൽ പാമ്പിനെ തുറന്നു വിട്ട യുവാവ് അറസ്റ്റിൽ. നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയാണ് അറസ്റ്റിലായിരിക്കുന്നത്.

മുംബൈ-സോലാപുർ വന്ദേഭാരതിൽ ഡിസംബർ 27നായിരുന്നു സംഭവം. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് റെയ്ൽവേ ജീവനക്കാർ ശുചിമുറി പൂട്ടിയിടുകയായിരുന്നു.

പിന്നീട് സോലാപുറിലെത്തിയപ്പോൾ വിദഗ്ധരെത്തി പാമ്പിനെ പിടികൂടി. ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com