ബാലന്മാരുടെ കുത്തിയോട്ടം

 
Kerala

ഭക്തിയുടെ നിറവിൽ ബാലന്മാരുടെ കുത്തിയോട്ടം

അഞ്ചുദിവസത്തെ വ്രതത്തിനൊടുവിൽ ചൂരൽമുറിയൽ ചടങ്ങോടെ അവസാനിക്കും

Jisha P.O.

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കുത്തിയോട്ടത്തിന് ഒരുങ്ങി ആറ്റുകാൽ ക്ഷേത്രം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബാലന്മാർ നടത്തുന്ന കഠിനമായ വ്രതാനുഷ്ഠാനമാണ് ഇത്.

മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ അനുചരന്മാരായാണ് ബാലകരെ സങ്കൽപ്പിക്കുന്നത്. അഞ്ചുദിവസത്തെ വ്രതത്തിനൊടുവിൽ ചൂരൽമുറിയൽ ചടങ്ങോടെ അവസാനിക്കുന്ന ഈ വഴിപാട് ഐശ്വര്യത്തിനും ഉന്നതിക്കും വേണ്ടിയാണ് നടത്തുന്നത്.

കുത്തിയോട്ടത്തിന്‍റെ പ്രാധാന്യവും പ്രത്യേകതകളും

മഹിഷാസുരവധത്തിന് ശേഷം ദേവിയുടെ ഭടന്മാരെപ്പോലെ, ബാലന്മാർ ദേവീസന്നിധിയിൽ വ്രതമനുഷ്ഠിക്കുന്നു എന്നതാണ് വിശ്വാസം. അഞ്ചുദിവസം ക്ഷേത്രസന്നിധിയിൽ താമസിച്ച്, കർശനമായ വ്രതചര്യയോടെ, ദേവീസ്തുതികൾ പാടി, നിലവിളക്കിന് മുന്നിൽ ഇരുന്നു കുത്തിയോട്ടപ്പാട്ടുകൾ പാടുന്നു. പൊങ്കാല ദിവസം, ചൂരൽമുറിയൽ ചടങ്ങിൽ, വയറിലെ തൊലിയിൽ ലോഹനൂൽ കോർത്ത് ക്ഷേത്രത്തിന് സമർപ്പിക്കുന്നു.ഭക്തിയും അച്ചടക്കവും വഴിപാടായി സമർപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി