Kerala

''ദി കേരള സ്റ്റോറി'യുടെ പ്രദർശന വിലക്ക് തിയെറ്ററുകൾ പിൻവലിക്കണം''; കെ സുരേന്ദ്രൻ

സിപിഎമ്മും കോൺഗ്രസും മതമൗലിക വാദികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' സിനിമക്ക് തിയെറ്ററുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഷ്ടമില്ലാത്ത സിനിമകൾ തിയെറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന ഉടമകളുടെ നിലപാട് സിനിമ മേഖലയ്ക്കു തന്നെ ഗുണം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും കോൺഗ്രസും മതമൗലിക വാദികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്രത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന പ്രമുഖരുടെ ഇരട്ടത്താപ്പ് നയമാണ് കേരളമിപ്പോൾ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സാങ്കൽപിക സിനിമയാണ്, ഇത് ചരിത്ര സിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. സിനിമ ഇറങ്ങിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി