കെ.വി. വിജേഷ്
കോഴിക്കോട്: കോഴിക്കോട് സ്വദേശിയും നാടകകലാകാരനുമായ കെ.വി. വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളെജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം പ്രമുഖനാണ് വിജേഷ്. മങ്കിപ്പെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, പുള്ളിമാൻ ആമി, ക്ലിന്‍റ്, ഗോൾഡ് കോയിൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.