വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ file image
Kerala

സമൂഹം നിലനിൽക്കുന്ന കാലത്തോളം വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരമില്ല: വനം മന്ത്രി

വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വനംവകുപ്പ് മന്ത്രി.

തിരുവനന്തപുരം: സംസ്ഥാത്ത് വന്യജീവി ആക്രമണത്തിൽ വിവാദ പരാമർശവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സമൂഹം നിലനിൽക്കുന്നിടത്തോളം കാലം വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരമില്ലെന്നാണ് മന്ത്രിയുടെ പരാമർശം. കേരളത്തില്‍ ആത്മഹത്യയും റോഡ് അപകടവും ഉണ്ടാകില്ലെന്ന് പറയാൻ ആർക്കും സാധിക്കില്ലെന്നും, ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണെന്നുമാണ് മന്ത്രി പറയുന്നത്.

കാട്ടിലൂടെ പോകുവാനുളള അനുവാദവും വേണം, എന്നാൽ വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ലെന്നത് എങ്ങനെ സാധിക്കുമെന്ന് വനംമന്ത്രി ചോദിച്ചു. വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വനംവകുപ്പ് മന്ത്രി.

"സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ഉണ്ടാകുന്ന ഒരു പ്രശ്‌നമല്ലേ വന്യജീവി ആക്രമണം. ശാശ്വതമെന്ന് പറയാനാകില്ല. പരമാവധി പരിഹരിക്കും എന്നാണ് പറയാനുള്ളത്. ഇനി മേലാല്‍ കേരളത്തില്‍ ആത്മഹത്യയുണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരു റോഡ് അപകടം ഉണ്ടാകില്ലെന്ന് പറയാന്‍ സാധിക്കുമോ? ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണ്. ഇതിനൊന്നും അവസാന വാക്കുപറയാന്‍ ആര്‍ക്കാണ് സാധിക്കുക? ജനങ്ങളെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കരുത്". മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.

വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണിക്കും. നിയമസഭയിലും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തെ സര്‍ക്കാരിന് ഏതെല്ലാം വിധത്തില്‍ എതിര്‍ക്കാമെന്നതിന്‍റെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ബോയ്സ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ