ഫെയ്‌സ്ബുക്ക് പോസ്റ്റ്

 
Kerala

'കള്ളന്‍ വിജയന്‍' ഫെയ്‌സ്ബുക്കില്‍ വായിക്കാം; വിവാദ ലേഖനം പങ്കുവച്ച് എഴുത്തുകാരന്‍

തന്‍റെ സ്വന്തം അക്കൗണ്ടിലൂടെയാണ് എഴുത്തുകാരൻ ലേഖനം പങ്കുവച്ചിരിക്കുന്നത്

Sarath Nath MS

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച വിവാദ ഫീച്ചറായ 'കള്ളന്‍ വിജയന്‍' ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ ടി.സി. രാജേഷ്. 'കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് തന്റെ സ്വന്തം അക്കൗണ്ടിലൂടെ ലേഖനം പങ്കുവച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ കുറിച്ച് 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരില്‍ കെ.വി. സുധാകരന്റെ ഓര്‍മക്കുറിപ്പായിരുന്നു വാരാന്തപതിപ്പിന്റെ മുഖലേഖനം. അവസാനപേജിലാണ് 'കള്ളന്‍ വിജയന്‍' എന്ന എന്ന ലേഖനം ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, ഈ രണ്ടു ലേഖനങ്ങളും ഒരുമിച്ച് വരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച വാരാന്തപതിപ്പ് അച്ചടിക്കാതെ മാറ്റിവച്ചത് എന്നാണ് ആരോപണം. ഇതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെയാണ് എഴുത്തുകാരന്‍ തന്നെ വിവാദ ലേഖനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി