തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി Representative Image
Kerala

തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി

റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്

Namitha Mohanan

കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കണാതായത്.

റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡാൻസ് പഠിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയ 14 കാരി വൈകിട്ടായിട്ടും തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

സൽമാൻ അലി ആഘയുടെ ക‍്യാപ്റ്റൻസി തെറിച്ചേക്കും; പുതിയ ക‍്യാപ്റ്റൻ ആര്?

ശബരിമല സ്വർണക്കൊള്ള; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച, സംഘർഷം

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്