തിരുവനന്തപുരത്ത് മൂന്നു വയസുകാരി കിണറ്റിൽ വീണു മരിച്ചു
representative image
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ മൂന്നു വയസുകാരി കിണറ്റിൽ വീണു മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ - ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്.
പിതാവ് വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്‍റെ വീട്ടിലാക്കി പുറത്തു പോയതായിരുന്നു അമ്മ ആരതി.
കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിൽ കിണറ്റിൽ നിന്നും മൃതദേഹം കിണറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.