കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടു പോകുന്നു 
Kerala

വയനാട്ടിലെ ചൂരിമലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ കുടുങ്ങി

വയനാട് സൗത്ത് 09 എന്ന കടുവയാണ് കുടുങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

നീതു ചന്ദ്രൻ

സുൽത്താൻ ബത്തേരി: കൊളഗപ്പാറ ചൂരിമലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചയോടെയാണ് കടുവ കുടുങ്ങിയത്. വയനാട് സൗത്ത് 09 എന്ന കടുവയാണ് കുടുങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അടുത്തിയ പ്രദേശത്ത് നിരവധി കന്നുകാലികളെ കടുവ കൊന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചത്.

വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി തെരച്ചിലും നടത്തിയിരുന്നു. കടുവയെ വനം വകുപ്പ് കൂടുതൽ പരിശോധനകൾക്കായി കൊണ്ടു പോയി.

''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ

ജില്ലാ സെക്രട്ടറിയാക്കിയില്ല, വിജയ്‌യുടെ കാർ തടഞ്ഞ ടിവികെ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗ്രീൻഫീൽ‌ഡിൽ തകർത്താടി ഷഫാലി; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത‍്യക്ക് അനായാസ ജയം

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ