കോന്നിയിൽ കടുവ ചത്ത നിലയിൽ
പത്തനംതിട്ട: കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലുള്ള വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ‍്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കടുവ ചത്തത് എങ്ങനെയെന്നറിയാൻ പോസ്റ്റ്മോർട്ടം നടത്തും. ആഴ്ചകൾക്ക് മുമ്പ് അച്ചൻകോവിലാറ്റിൽ ഒരു വയസുള്ള കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. അന്ന് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു ജഡം കണ്ടെത്തിയത്.