Kerala

വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ 2 അറസ്റ്റിൽ

വാഹന പരിശോധനയ്‌ക്കെന്ന പേരിൽ മുജീബിന്‍റെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ് വിനീത്. ഇതിനിടെയാണ് മറ്റൊരു പൊലീസുകാരന്‍റെ കാർ വാടകയ്‌ക്കെടുത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്‌ക്കെന്ന പേരിൽ മുജീബിന്‍റെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. ശേഷം അക്രമികൾ കാറിൽ ക‍യറി മുജീബിന്‍റെ കൈയിൽ വിലങ്ങിട്ടു. മറ്റൊരു വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വ്യാപാരി ഉറക്കെ നിലവിളിച്ചു. തുടർന്ന് പ്രതികൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പീന്നിട് പൊലീസ് സംഘം എത്തിയാണ് വിലങ്ങഴിച്ച് വ്യാപാരിയെ രക്ഷിച്ചത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം