ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു. പ്രതിഭ എംഎൽഎ ഉൾപ്പെടെ 4 പുതുമുഖങ്ങളെ തെരഞ്ഞെടുത്തു. എം.എസ്. അരുൺ കുമാർ എംഎൽഎ, മാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ. ആർ. നാസർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന 5 പേരെ ഒഴിവാക്കിയിട്ടുണ്ട്. എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, എന്‍. ശിവദാസന്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നാസര്‍ സമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവുന്നത്.