സിബിഐ അപ്പീൽ സുപ്രീംകോടതിയിൽ

 
Kerala

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനുവാര്യമാണെന്ന് സിബിഐ

Jisha P.O.

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരേ വെറുതെ വിട്ടതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനുവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ അപ്പീൽ. പ്രതികളായ 4 പൊലീസുകാരേ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിലുണ്ട്.

സിബിഐയുടെ അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ജിതകുമാർ.കെ, നാല് മുതൽ 6 വരെ പ്രതികളായ ടി. അജിത്കുമാർ,ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരേ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ഉദയകുമാറിന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് സിബിഐ അപ്പീലിൽ പറഞ്ഞിട്ടുള്ളത്.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം