കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈകൾ പിടിച്ചു; ഉമ തോമസിന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി 
Kerala

കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈ പിടിച്ചു...; ഉമ തോമസിന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി

ശ്വാസകോശത്തിലെ പരുക്കിൽ നേരിയ പുരോഗതിയുള്ളതായും ഡോക്‌ടർമാർ അറിയിച്ചു

Aswin AM

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതി. ഉമ തോമസ് കണ്ണ് തുറന്നെന്നും ഡോക്‌ടർമാരോടും മകനോടും പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ‍്യസ്ഥിതിയിലെ പുരോഗതിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.

ശ്വാസകോശത്തിലെ പരുക്കിൽ നേരിയ പുരോഗതിയുള്ളതായും ഡോക്‌ടർമാർ അറിയിച്ചു. ശ്വാസകോശത്തിലെ ചതവും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയുമാണ് നിലവിലുള്ള വെല്ലുവിളി.

ഉമ തോമസ് ഇപ്പോഴും വെന്‍റിലേറ്ററിൽ തുടരുകയാണ്. 24 മണിക്കൂർ കൂടി കഴിഞ്ഞ ശേഷമേ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് പറയാനാകൂവെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്