Kerala

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു

കേരളം പിടിച്ചടക്കാനുള്ള ശക്തി അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കും നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സദർശനം മാറ്റി വച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ മാസം അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജി20 യുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ചേരേണ്ടി വന്നതിനാലാണ് കേരള സന്ദർശനം മാറ്റി വച്ചതെന്നും പുതിയ തീയതി 2 ദിവസത്തിനുള്ളിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളം പിടിച്ചടക്കാനുള്ള ശക്തി അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കും നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ബിജെപിയുടെ പടയൊരുക്കത്തിന്‍റെ ഭാഗമാണ് അമിത്ഷായുടെ കേരള സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ

അമീബിക് മസ്തിഷ്ക ജ്വരം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി