തൃശൂർ: യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണെന്നും വി.ഡി. സതീശൻ അടക്കമുള്ളവരെ ഇപ്പോൾ എന്ത് കാര്യത്തിനും സമീപിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര പദ്ധതികൾ കേരളത്തിലെത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡ് സ്വഭാവിക നടപടിയാണെന്നും റെയ്ഡ് ചെയ്യുമ്പോൾ ഫോൺ പിടിച്ച് വയ്ക്കുന്നത് സാധാരണയല്ലോയെന്നും അദ്ദേഹം ചോദിച്ചു. നികുതി നൽകുന്ന പൗരനില്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളതെന്നും സാധാരണക്കാരന്‍റെ വീട്ടിൽ പൊലീസ് കയറുമ്പോൾ ആരും പ്രതികരിക്കാറില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ഏത് വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ഫോൺ പിടിച്ചുവയ്ക്കും. എന്ത് ഒളിച്ചുവെച്ചാലും കണ്ടുപിടിക്കും. ഇതൊന്നും ഇന്ദിരാഗാന്ധിയുടെയോ സോണിയ ഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ലെന്നും സംവിധാന തുടങ്ങിയതുമുതൽ ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നതെന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി.