file image
കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതിയുടെ സമൻസ്. ഒക്‌ടോബർ 27 ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയണ് സമൻസ് അയച്ചത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരേ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരായി ഉണ്ണിക്ക് ജാമ്യമെടുക്കാം.
കാക്കനാട്ടെ ഫ്ലാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു എന്നും, തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നുമായിരുന്നു മാനേജർ വിപിൻ കുമാറിന്‍റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്.