വി.ശിവൻകുട്ടി

 
Kerala

രാജീവ് ചന്ദ്രശേഖറിനെ സംവാദത്തിന് ക്ഷണിച്ച് വി. ശിവൻകുട്ടി; മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി അറിയണം

കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയുന്നത്

Jisha P.O.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വികസിത കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. മണ്ഡലത്തിലെ വികസിത പ്രവർത്തനങ്ങൾ ബിജെപി നേതാക്കൾ പ്രധാനമന്ത്രി അറിയിക്കില്ല. അതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു.

കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയുന്നത്. എസ്എസ്കെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുന്നുവെന്നും വികസന ചർച്ചയ്ക്ക് തയ്യാറാണെന്ന് ശിവൻകുട്ടി ആവർത്തിച്ചു.

സമയം എപ്പോഴാണെന്ന് രാജീവ് പറയണമെന്നും പറഞ്ഞു. പ്രധാനമന്ത്രിക്ക് പെരുമാറ്റച്ചട്ടം ബാധകമല്ലേയെന്നും ശിവൻകുട്ടി ചോദിച്ചു. തങ്ങൾ വെച്ച ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റി. ബിജെപിയുടെ ഫ്ളക്സ് ബോർഡുകൾ പൊതുഇടങ്ങളിൽ ഇപ്പോഴുമുണ്ട്.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത