മുഹമ്മദ് ഇർഫാൻ
വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) ആണ് മരിച്ചത്. വൈക്കത്ത് നിന്ന് കോളേജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന വാഹനത്തിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്‍റ മകനാണ് ഇർഫാൻ.