വെള്ളാപ്പള്ളി നടേശൻ

 

file image

Kerala

"ഊത്തുകാർ, ഞങ്ങളുടെ യൂത്തിനും കരി ഓയിൽ‌ ഒഴിക്കാനറിയാം''; യൂത്ത് കോൺഗ്രസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

"വെള്ളാപ്പള്ളിയുടെ കോലം കരി ഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്''

Namitha Mohanan

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിനും യൂത്ത് വിങ് ഉണ്ടെന്നും, അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡിസിസി പ്രസിഡന്‍റുമായ എം. ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

തന്‍റെ മേൽ കരി ഓയില്‍ ഒഴിക്കുന്നവർക്കു പാരിതോഷികം നൽകുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ലിജു പാവമാണ്. വഴി തെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരി ഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്‍റെ അഭിപ്രായം മാറുമോ?- വെള്ളാപ്പള്ളി ചോദിച്ചു.

കത്തിക്കലും ഹിംസയും ആരു പിന്തുടര്‍ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്നു ലിജു പിന്നീട് പറഞ്ഞു. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്‍റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ