എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു; വെട്ടിലായി കോൺഗ്രസ്

 
Kerala

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു; വെട്ടിലായി കോൺഗ്രസ്

വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു

Namitha Mohanan

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. കോൺഗ്രസ് നിർദേശപ്രകാരം ഗാനം ആലപിക്കാനായി എത്തിച്ച സംഘമാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.

ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുക എന്നതാണ് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. ആദ്യ രണ്ട് ചരണങ്ങൾ പാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടങ്കിലും അവർ അത് പൂർണമായും ആലപിക്കുകയായിരുന്നു.

വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതരം വിവാദ് കൊടുംപിരികൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതോടെ കോൺഗ്രസ് വെട്ടിലായി.

സ്വാതന്ത്ര്യദിനത്തിൽ പതാക ഉ‍യർത്താൻ ലുങ്കി ഉടുത്ത് എത്തി വി.ടി. ബൽറാം എംഎൽഎ

ലോട്ടെ ചോക്കോ പൈ അപകടകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; വിപണിയിൽ നിന്ന് പിൻ‌വലിക്കാൻ നിർദേശം

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കി; ഭീരുത്വ നടപടിയെന്ന് അഭിജീത് ദിപ്കെ

കൊച്ചി- ബെം​ഗളൂരു വന്ദേഭാരത് ട്രെയിനിലെ സീറ്റിൽ അണലിയെ കണ്ടെത്തി, വിഡിയോ വൈറൽ, അന്വേഷണം

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും