V.D.Satheesan
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുലിനെതിരേ നടപടിയെടുത്തതാണ്.
ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും, നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരേ എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ല എന്നും സതീശൻ ചോദിച്ചു. സിപി എം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് മൃദുസമീപനമാണ്. നടപടിയെടുക്കാത്തത് സിപിഎം നേതാക്കൾക്കെതിരേ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വി ഡി സതീശൻ ആരോപിച്ചു.