അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചത് 60 കോടി, തിരിച്ച് കിട്ടിയത് 7 കോടി; കെഎഫ്സിക്കെതിരേ അഴിമതി ആരോപണവുമായി വി.ഡി. സതീശൻ 
Kerala

അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചത് 60 കോടി, തിരിച്ച് കിട്ടിയത് 7 കോടി; കെഎഫ്സിക്കെതിരേ അഴിമതി ആരോപണവുമായി വി.ഡി. സതീശൻ

നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദ‍്യം ഉന്നയിച്ചിട്ടും ധനകാര‍്യമന്ത്രി മറുപടി തന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു

Aswin AM

തിരുവനന്തപുരം: കേരള ഫിനാൻഷ‍്യൽ കോർപ്പറേഷനെതിരേ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി നിക്ഷേപം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിന് പലിശയടക്കം 101 കോടി രൂപ നഷ്ടമായെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരണനേതൃത്വത്തിന്‍റെ അറിവോടെയാണ് കമ്മിഷൻ വാങ്ങി അനിൽ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡിൽ (ആർസിഎഫ്എൽ) പണം നിക്ഷേപിച്ചതെന്നും ഇക്കാര‍്യം 2018 മുതൽ 2020 വരെയുള്ള കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽ മറച്ചുവച്ചെന്നും സതീശൻ ആരോപിച്ചു.

2019ൽ ആർസിഎഫ്എൽ പൂട്ടി. പലിശയടക്കം കെഎഫ്സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടിയായിരുന്നു എന്നാൽ കിട്ടിയത് വെറും 7 കോടി രൂപ മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇടത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട തുകയാണ് ഉത്തരവാദിത്വമില്ലാതെ അനിൽ അംബാനിയുടെ സ്വകാര‍്യ ധനകാര‍്യ സ്ഥാപനത്തിൽ നിക്ഷേപിച്ചത്.

പണം നിക്ഷേപിക്കുന്നതിന് മുമ്പ് അവരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കേണ്ടതായിരുന്നു. അന്നത്തെ മാധ‍്യമങ്ങൾ അനിൽ അംബാനിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ചതാണ്. നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദ‍്യം ഉന്നയിച്ചിട്ടും ധനകാര‍്യമന്ത്രി മറുപടി തന്നിട്ടില്ല. അടിയന്തിരമായി അന്വേഷണത്തിനുള്ള നടപടി സ്വീകരികണമെന്നും സതീശൻ പറഞ്ഞു.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരേ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്താൻ ഹൈക്കോടതിയുടെ കർശന നിർദേശം

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തത്ക്കാലം നടപടിയില്ല; എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടില്ല

ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം; ജസ്റ്റിസ് ദുലിയയുടെ ശുപാർശ വെറും കടലാസ് കഷ്ണം അല്ലെന്ന് കോടതി

ഡിസംബറിൽ പുടിൻ ഇന്ത‍്യയിലെത്തും

ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ, മൂന്ന് പ്രതികളെ വെറുതെ വിട്ടു