വി.ഡി. സതീശൻ, വിജയ്

 
Kerala

നിർമാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം; വിജയ്ക്ക് കത്തെഴുതി മുഖ‍്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്തെ ദേശീയ പാത നിർമാണത്തെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചെന്നാണ് മുഖ‍്യമന്ത്രി വി.ഡി. സതീശൻ പറയുന്നത്

Aswin AM

തിരുവനന്തപുരം: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്ക് കത്തെഴുതി മുഖ‍്യമന്ത്രി വി.ഡി. സതീശൻ. മെറ്റൽ അടക്കമുള്ള നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കണമെന്ന് ആവശ‍്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്. സംസ്ഥാനത്തെ ദേശീയ പാത നിർമാണത്തെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്റ്റീവിറ്റിയെ ഉൾപ്പടെ ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന വേണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ‍്യം. നിയന്ത്രണങ്ങൾ നീക്കിയാൽ ദക്ഷിണേന്ത‍്യയ്ക്ക് ഗുണം ചെയ്യുമെന്നും മുഖ‍്യമന്ത്രി കത്തിൽ പറഞ്ഞു.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ