Veena George file
Kerala

''ഗുഡ് ടച്ചാണോ ബാഡ് ടച്ചാണോയെന്ന് തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തക''; വീണാ ജോർജ്

''ഇത്തരം പ്രവർത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ല''

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. താൻ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്നും ഇത്തരം പ്രവർത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ലെന്നും വീണാ ജോർജ് പ്രതികരിച്ചു.

സുരേഷ് ഗോപിയുടെ പ്രവർത്തിയെ ന്യായീകരിക്കാനാവില്ലെന്നും ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടു നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ