വീണാ വിജയൻ

 
Kerala

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ ഇഡിക്ക് കൈമാറണം

54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക.

നീതു ചന്ദ്രൻ

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ ഇടപാടു കേസിൽ വീണാ വിജയനും സിഎംആർഎല്ലിനും തിരിച്ചടി. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് ഉത്തരവിട്ട് കോടതി. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് വിധി.

54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.

വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇഡി വിശദമായ അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. രേഖകൾ ഇഡിക്കു നൽകുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തുവെങ്കിലും ഫലമുണ്ടായില്ല.

വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎംആർഎൽ, സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് മറ്റ് പ്രതികൾ. സേവനം നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സിഎംആർഎൽ 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ മുന്നണി; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു

സുന്ദർ - സുതാർ സൂപ്പർ ഹിറ്റ്: ഇന്ത്യക്ക് റെക്കോഡ് വിജയം

വിജയ് സർക്കാരിനെ വിമർശിച്ചു; യൂട്യൂബർ അറസ്റ്റിൽ

യൂട്യൂബിലെ ഹോംടൂർ നോക്കി വൻ കവർച്ച; ഇൻഫ്ലുവൻസർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണവും പണവും

വിവാഹത്തിനു മുൻപുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല, വിലക്കാൻ നിയമവുമില്ല; സുപ്രീം കോടതി