V.D.Satheeshan and K.Sudhakaran
V.D.Satheeshan and K.Sudhakaran 
Kerala

വാർത്താസമ്മേളനത്തിനു മുൻപ് വാക്കുതർക്കം: വിശദീകരണവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിലുണ്ടായ വാക്കുതർക്കം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു വിജയത്തിനു ശേഷം വിളിച്ചു കൂട്ടിയ വാർത്താസമ്മേളനത്തിലാണ് ചെറിയ വാക്കു തർക്കമുണ്ടായത്. വാർത്താസമ്മേളനത്തിൽ‌ ആദ്യം ആരു സംസാരിക്കണം എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്.

ഒടുവിൽ കെ. സുധാകരന് അടുത്തേക്ക് സതീശൻ മാധ്യമങ്ങളുടെ മൈക്ക് നീക്കി വക്കുന്നതും വിഡിയോയിലുണ്ട്. സുധാകരൻ സംസാരിച്ചതിനു ശേഷം സതീശനോട് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചെങ്കിലും കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞ് സതീശൻ വാർത്താസമ്മേളനം അവസാനിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

ഇരുവരും തമ്മിൽ മൈക്കിനു വേണ്ടി തർക്കം എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പടരുന്നത്. എന്നാൽ അതു വെറും സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും ഗുരുതരമായ വാക്കു തർക്കമായിരുന്നില്ലെന്നും സതീശൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയത്തിന്‍റെ ക്രെഡിറ്റ് പൂർണമായും തനിക്ക് നൽകാൻ തുനിഞ്ഞതിന്‍റെ പേരിലാണ് അഭിപ്രായ ഭിന്നത ഉണ്ടായതെന്നും സതീശൻ പറഞ്ഞു.

''സ്വേച്ഛാധിപത്യം, മുസ്ലീം എന്നീ പദങ്ങളൊന്നും വേണ്ട'', ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ്

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

മേയർ-ഡ്രൈവർ തർക്കം; ആര്യ രാജേന്ദ്രന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്