വീട്ടിലെത്തി രണ്ടര ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഐഒസി മാനേജർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങവെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) മാനെജർ വിജിലൻസിന്‍റെ പിടിയിൽ. ഐഒസി എറണാകുളം ഡെപ്യൂട്ടി ജനറൽ മാനെജർ അലക്സ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമയിൽ നിന്നാണ് ഇയാൾ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍റെ തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തി പണം വാങ്ങുമ്പോൾ വിജിലൻസ് ഡിവൈഎസ്പി പാപ്പച്ചൻ, ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കൈക്കൂലി ആരോപണം നേരിടുന്ന ഇയാൾ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു.